Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hari Pillai

America

ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക ടാ​ക്സ് സെ​മി​നാ​ർ 31ന്

ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സും ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ന്‍റ​റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ർ​ഷി​ക ടാ​ക്സ് സെ​മി​നാ​ർ ഈ ​മാ​സം 31ന് ​ന​ട​ക്കും.

പു​തി​യ നി​കു​തി നി​യ​മ​ങ്ങ​ൾ, ഫ​യ​ലിം​ഗ് രീ​തി​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് വ്യ​ക്തി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും വ്യ​ക്ത​മാ​യ ധാ​ര​ണ ന​ൽ​കു​ന്ന​തി​നാ​യാ​ണ് ഈ ​സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 3.30 മു​ത​ൽ അ​ഞ്ച് വ​രെ 3821 Broadway Blvd, Garland, TX 75043ലാ​ണ് സെ​മി​നാ​ർ ന​ട‌​ക്കു​ക. മു​ഖ്യ​പ്ര​ഭാ​ഷ​ക​ൻ: ഐ​ആ​ർ​എ​സ് മു​ൻ ഓ​ഡി​റ്റ​റാ​യ ഹ​രി പി​ള്ള സി​പി​എ സെ​മി​നാ​റി​ന് നേ​തൃ​ത്വം ന​ൽ​കും

ഏ​റ്റ​വും പു​തി​യ നി​കു​തി നി​യ​മ​ങ്ങ​ൾ, ഡി​ഡ​ക്ഷ​നു​ക​ൾ, ക്രെ​ഡി​റ്റു​ക​ൾ, സ്മാ​ർ​ട്ട് പ്ലാ​നിം​ഗ് എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള വി​ദ​ഗ്ധ നി​ർ​ദേ​ശ​ങ്ങ​ൾ.​സെ​മി​നാ​റി​ൽ അ​വ​ത​രി​പ്പി​ക്കും.

സം​ശ​യ​ങ്ങ​ൾ ദൂ​രീ​ക​രി​ക്കാ​നും വ​രാ​നി​രി​ക്കു​ന്ന ടാ​ക്സ് സീ​സ​ണി​നാ​യി മി​ക​ച്ച രീ​തി​യി​ൽ ത​യാ​റെ​ടു​ക്കാ​നും ഈ ​സെ​മി​നാ​ർ സ​ഹാ​യ​ക​ര​മാ​കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ, ഷി​ജു എ​ബ്ര​ഹാം, മ​ൻ​ജി​ത് കൈ​നി​ക്ക​ര എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക. 

Latest News

Corehub Up